Register | Login

കാലത്തിന്റെ കനല്‍പ്പാതയില്‍ രഘുവിന്റെയും റസിയയുടെയും പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നപ്രണയകഥയുമായി വിനയന്‍ ചിത്രം ഏറണാകുളം, ബാഗ്ലൂര്‍, മുബൈ എന്നിവിടങ്ങളില്‍ വെച്ച് ചിത്രീകരിക്കുന്ന രഘുവിന്റെ സ്വന്തം റസിയയില്‍ മുരളീകൃഷ്ണ എന്ന പുതുമുഖത്തെയാണ് വിനയന്‍ നായകനാക്കുന്നത്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച മേഘനയാണ് റസിയ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായ ബാപ്പു മുസല്യാരായി ചാരുഹാസനും കുട്ടപ്പന്‍ ഭാഗവതര്‍ എന്ന കഥാപാത്രത്തെ തിലകനും അവതരിപ്പിക്കുന്നു. ഗൗതം, സ്ഫടികം ജോര്‍ജ്, സുധീര്‍ നായര്‍, കൊല്ലം ജി.കെ. പിള്ള, സജി, മജീഷ്യന്‍ സാമ്രാജ്, ഗിരിജാ രവീന്ദ്രന്‍, റോസ്ലിന്‍, സുനിത ലക്ഷ്മി മേനോന്‍, സരിഗ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു. ചിത്രത്തിന്റെ കഥയും സംവിധാനവും വിനയനും തിരക്കഥ, സംഭാഷണം എന്നിവ വിനയനും അഡ്വ. മണിലാലും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗാനരചന കൈതപ്രം, വിനയന്‍, സംഗീതം സാജന്‍ മാധവ്.

Who Voted for this Story


Comments


Submit a Comment
 Name : 





Log in to comment or register here.

MEROLINKS is link/url /story submitting site where users can earn revenue by submitting links!!!