ചിറയ്ക്കല്‍ കേളുനായനാര്‍ എന്ന ശക്തമായ കഥാപാത്രത്തെ അഭിനയിച്ച് വെള്ളിത്തിരയിലെത്തിക്കുകയാണ് പൃഥ്വിരാജ്. കച്ചവടാവശ്യാര്‍ത്ഥം കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരനായ വാസ്‌ക്കോഡഗാമയ്‌ക്കെതിരെ പടനയിക്കാന്‍ തുനിഞ്ഞിറങ്ങുകയാണ് കേളുനായര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഉറുമിയില്‍ കേളുനായര്‍ എന്ന ധീരനീയ യോദ്ധാവിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉറുമിയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. മുബൈയില്‍ നിന്ന് 125 കി.മീ. അകലെയുള്ള മാര്‍ഷാട് ഷാട്ടിലായിരുന്നു ഉറുമിയുടെ ചിത്രീകരണം. പൃഥ്വിരാജിനെ കൂടാതെ തമിഴ്‌നടന്മാരായ വിക്രം, പ്രഭുദേവ, ജഗതി, ജെനീലിയ, തബു, വിദ്യാബാലന്‍, നിത്യാ മേനോന്‍, അമുല്‍ ഗുപ്ത എന്നിവര്‍ ഉറുമിയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ് വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു.
കേളുനായരായി പൃഥ്വിരാജ്
Posted by god 521 days ago (http://keralacinema.com)Who Voted for this Story
MEROLINKS is link/url /story submitting site where users can earn revenue by submitting links!!!











Comments