Register | Login

റോഷന്‍ ആന്‍ഡ്രൂസിസ് സംവിധാനം നിര്‍വ്വഹിക്കുന്ന പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാസനോവ­യുടെ റിലീസിംഗ് വൈ­കുന്നു. ദുബായില്‍ തുടരുന്ന കാസനോവ­യുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീ­കരണം വൈകുമെന്നാണ് വിവരം. കാസനോവയുടെ രണ്ടാം ഷെഡ്യൂളിന് മുമ്പായി റാഫിമെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈനാ ടൗണില്‍ മോ­ഹന്‍ലാല്‍ ജോയിന്‍ ചെയ്യും. വിഷുവിന് റിലീസ് ചെയ്യാവുന്ന തരത്തിലാ­ണ് ചൈനാ­ടൗണ്‍ പ്ലാന്‍ ചെയ്യുന്നത്. ദുബായ് എയര്‍­പോര്‍ട്ട്, ക്രീക്ക്, ഫെസ്റ്റ്വല്‍ സിറ്റി, പാം അയലന്റ് എന്നിവിടങ്ങളിലാണ് കാസനോവ ചി­ത്രീകരിച്ചിരുന്നത്. മോഹന്‍ലാലിനോടൊപ്പം ഇരുപതിലധികം വിദേശി­കളായ സുന്ദരിമാര്‍ കാസനോവയിലുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് അല്‍ഫോന്‍സ് ജോസഫാണ് ബോളി­വുഡിലെ പ്രശസ്തനായ രമേശ് ആചാര്യയാണ് ഗാനരംഗം ചിട്ടപ്പെടുത്തി­യത്. ജിംഗണേശാണ് കാസനോവ­യു­ടെ ക്യാമറമാന്‍.

Who Voted for this Story


Comments


Submit a Comment
 Name : 





Log in to comment or register here.

MEROLINKS is link/url /story submitting site where users can earn revenue by submitting links!!!