Register | Login

കലാഭവന്‍ മണിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഴക്കടല്‍. പൂജാ ഫിലീംസിന്റെ ബാനറില്‍ പി. രാമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി ലക്ഷ്മിയാണ് നായിക. ഹരിശ്രീ അശോകന്‍, സായ്കുമാര്‍, വിജയരാഘവന്‍, ഷമ്മിതിലകന്‍, മേഘനാഥന്‍, ജയന്‍, മന്‍രാജ്, കലാഭവന്‍ ഷാ, ജോണ്‍, അപ്പു, അഷറഫ് ദിവാന്‍, നാസര്‍ തിരൂര്‍, സുധീര്‍, മൂബാറക്, കലാഭവന്‍ സിറാജ്, ലക്ഷ്മിപ്രിയ, ബിന്ദു പണിക്കര്‍, സബിതാ ആനന്ദ്, സിനി വര്‍ഗീസ്, ബേബി നയന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ടി.എ. റസാക്കിന്റെ കഥയ്ക്ക് സുബോധ് ചേര്‍ത്തല തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു ജോര്‍ജ് നിര്‍വ്വഹിക്കുന്നു. കൈതപ്രം, ബി. ശ്രീരേഖ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് മോഹന്‍ സിത്താരയാണ്.

Who Voted for this Story


Comments


Submit a Comment
 Name : 





Log in to comment or register here.

MEROLINKS is link/url /story submitting site where users can earn revenue by submitting links!!!