മിസ്‌കേരള ഇന്ദുതമ്പി സിനിമയില്‍ നായികാവേഷത്തില്‍ എത്തുന്നു. മുന്‍കാല നായിക അംബിക സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യചിത്രത്തിലാണ് ഇന്ദുതമ്പിയുടെ സിനിമയിലേക്ക് ചേക്കേറല്‍.പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന ഈ ചിത്രം ഒരു എന്റര്‍ടെയിനര്‍ ആയിരിക്കും. കിഷോര്‍, ക്ലബ്ബ് എഫ്എമ്മിലെ ജോക്കി പ്രസൂണ്‍, വിഷ്ണു എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നീലത്താമരയിലൂടെ സിനിമയില്‍ അഭിനയരംഗത്തെത്തി, ഇപ്പോള്‍ സംവിധായികയുടെ കുപ്പായമണിഞ്ഞിരിക്കുന്ന ചിത്രത്തിന്റെ പേര് അന്നാബെല്ലാ എന്നാണ്. സൗത്ത് ഇന്ത്യന്‍ മീഡിയായുടെ ബാനറില്‍ അര്‍ജുന്‍ നായരാണ് അന്നാബെല്ല നിര്‍മ്മിക്കുന്നത്. നീലത്താമരയിലൂടെ അരങ്ങേറിയ സുരേഷ്‌നായരാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സംഭാഷണം അംബികതന്നെ നിര്‍വ്വഹിക്കുന്നു. രാജീവ് വിജയ് ഛായാഗ്രഹണവും സംഗീതസംവിധായകന്‍ സി.വി. രഞ്ജിത്ത് ആണ്.
അംബികയുടെ സിനിമയില്‍ ഇന്ദുതമ്പി നായിക
Posted by god 523 days ago (http://keralacinema.com)Who Voted for this Story
MEROLINKS is link/url /story submitting site where users can earn revenue by submitting links!!!











Comments